കോഴിക്കോട്: ലോകകേരള സഭാംഗമായി മൂന്നാം തവണയും സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത കാമരാജ് ഫൗണ്ടേഷന്റെ സംസ്ഥാന പ്രസിഡന്റും സാമൂഹിക-സാംസ്കാരിക, കലാകായിക, മനുഷ്യാവകാശ, പ്രവാസി-സഹകരണ രംഗത്ത് നേതൃനിരയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പി.കെ കബീര്‍ സലാലയെ ജൂലൈ 17ന് നടക്കുന്ന കാമരാജ് ജയന്തി വാരാഘോഷ ചടങ്ങില്‍വച്ച് ആദരിക്കും. തമിഴ്നാട് മുഖ്യമന്ത്രിയും ദേശീയരാഷ്ട്രീയത്തിലെ കിംഗ്മേക്കറുമായിരുന്ന കാമരജിന്റെ 119ാമത് ജന്മദിനാഘോഷം
ജൂലൈ 15 മുതല്‍ 22 വരെ വിപുലമായി കോഴിക്കോട്ട് വച്ച് ആഘോഷിക്കുവാന്‍ കാമരാജ് ഫൗണ്ടേഷന് ഓഫ് ഇന്ത്യ കോഴിക്കോട് ജില്ലാ പ്രവര്‍ത്തകസമിതി തീരുമാനിച്ചിട്ടുണ്ട്.