ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം (ഡി.സി.ഐ.പി); ജൂലൈ ഏഴുവരെ അപേക്ഷിക്കാം

ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം (ഡി.സി.ഐ.പി); ജൂലൈ ഏഴുവരെ അപേക്ഷിക്കാം

കോഴിക്കോട്: ഡി.സി.ഐ.പി-ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം 2022 ജൂലൈ-ഒക്ടോബര്‍ ബാച്ചിലേക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി ജൂലായ് ഏഴ് വരെ നീട്ടി. ബിരുദധാരികളായ യുവതീ-യുവാക്കള്‍ക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം. പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാന്‍ അവസരം നല്‍കികൊണ്ട് സര്‍ക്കാര്‍ പദ്ധതികളിലും വികസന പരിപാടികളിലും പദ്ധതി ആസൂത്രണഘട്ടം മുതല്‍ക്കുതന്നെ സജീവ യുവജന പങ്കാളിത്തം ഉറപ്പുവരുത്തി കൂടുതല്‍ കാലികവും ക്രിയാത്മകവുമായ മുന്നേറ്റം സാധ്യമാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

കംപാഷനേറ്റ് കോഴിക്കോട്, ഓപ്പറേഷന്‍ സുലൈമാനി, കംപാഷനേറ്റ് കോഴിക്കോട് സ്‌കോളര്‍ഷിപ്, ക്യാമ്പ്സെസ് ഓഫ് കോഴിക്കോട്, ഉദയം, എനാബിളിങ് കോഴിക്കോട് , ക്രാഡില്‍, നമ്മുടെ കോഴിക്കോട്, ഉയരാം ഒന്നിച്ചു, ഹാപ്പി ഹില്‍, കാര്‍ബണ്‍ ന്യൂട്രല്‍ കോഴിക്കോട്, എഡ്യൂ മിഷന്‍, ഒപ്പം തുടങ്ങിയ ജില്ലാ ഭരണകൂടത്തിന്റെ പദ്ധതികളില്‍ ഇന്റേണ്‍സിന്റെ ഇടപെടലുകള്‍ അത്യധികം പ്രശംസ അര്‍ഹിക്കുന്നതായിരുന്നു. നിപ്പ പ്രതിരോധത്തിലും മഹാ പ്രളയത്തിന്റെ അനിതരസാധാരണമായ അതിജീവന പ്രവര്‍ത്തനങ്ങളിലും കൊവിഡ് മഹാമാരിക്കെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങളിലുമെല്ലാം നിര്‍ണ്ണായക പങ്കാണ് ഡി.സി.ഐ.പി ഇന്റേണ്‍സ് വഹിക്കുന്നത്.

ഇന്റേണ്‍ഷിപ്പിന്റെ ഭാഗമാകാന്‍ താല്‍പര്യമുള്ളവര്‍ ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് പ്രോഗ്രാം സംബന്ധിച്ച വിശദാംശങ്ങള്‍ വായിച്ച് മനസ്സിലാക്കിയതിന് ശേഷം ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിച്ച് നല്‍കുകയാണ് വേണ്ടത്. നാല് മാസമാകും ഇന്റേണ്‍ഷിപ്പിന്റെ കാലാവധി. സ്‌റ്റൈപ്പന്റ് ഉണ്ടായിരുക്കുന്നതല്ല. രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. അപേക്ഷകളില്‍ നിന്ന് പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ തുടര്‍ന്ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഇന്റര്‍വ്യൂവിന്റെ തിയ്യതിയും വിശദാംശങ്ങളും തിരഞ്ഞെടുക്കപ്പെടുന്നവരെ പിന്നീട് അറിയിക്കുന്നതാണ്. പുതിയ ബാച്ച് ജൂലൈ രണ്ടാംവാരം ആരംഭിക്കും. വിശദ വിവരങ്ങള്‍ക്ക് ജില്ലാ കലക്ടറുടെ ഔദ്യോഗിക സാമൂഹ്യ മാധ്യമ പേജുകള്‍ സന്ദര്‍ശിക്കുകയോ 9847764000, 04952370200 എന്ന നമ്പറുകളില്‍ വിളിക്കുകയോ [email protected] എന്ന ഇ മെയിലില്‍ ബന്ധപ്പെടുകയോ ചെയ്യാം.

 

Share

Leave a Reply

Your email address will not be published. Required fields are marked *