ഗൂഢാലോചന കേസ്: എച്ച്.ആര്‍.ഡി.എസിലെ മുന്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു

പാലക്കാട്: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരേയുള്ള ഗൂഢാലോചന കേസിന്റെ ഭാഗമായി എച്ച്.ആര്‍.ഡി.എസിലെ മുന്‍ ഉദ്യോഗസ്ഥരെ അന്വേഷണസംഘം ചോദ്യം ചെയ്തു. തൃശൂര്‍ എ.സി.പി വി.കെ രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാലക്കാടെത്തി ചോദ്യം ചെയ്തത്. സ്വപ്‌ന സുരേഷിന്റെ മുന്‍ ഡ്രൈവറെയും സഹായിയെയും ചോദ്യം ചെയ്തിരുന്നു.

മുഖ്യമന്ത്രിക്കും കുടുംബത്തിനും ഉള്‍പ്പെടെ സ്വപ്‌ന പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയതിന് പിന്നാലെ ഗൂഢാലോചന ആരോപിച്ച് കെ.ടി ജലീല്‍ എം.എല്‍.എ നല്‍കിയ പരാതിയില്‍ കേസെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് പ്രത്യേക അന്വേഷണസംഘം സ്വപ്‌നയുടെ സഹായിയുടെയും മുന്‍ ഡ്രൈവറിന്റെയും മൊഴിയെടുത്തത്. സ്വപ്‌ന വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയ സമയത്ത് കൂടെ ഉണ്ടായിരുന്നതിനാലാണ് ഡ്രൈവറുടെ മൊഴിയെടുത്തത്. ഇയാളുടെ ഭാര്യയാണ് സ്വപ്‌നയ്‌ക്കൊപ്പം ഫ്‌ളാറ്റില്‍ സഹായിയായി ഉണ്ടായിരുന്നത്. അതുകൊണ്ട് സഹായിയുടെയും മൊഴിയെടുക്കുകയായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *