കോഴിക്കോട്: കേരളത്തില്‍ ബി.ജെ.പി യും കോണ്‍ഗ്രസ്-ഐ നേതൃത്തിലുള്ള പ്രതിപക്ഷവും സംയുക്തമായി നടത്തിവരുന്ന അക്രമസമരം സമാധാന ജീവിതത്തിന് ഭീഷണിയാവുകയാണെന്ന് കോണ്‍ഗ്രസ്-എസ് സംസ്ഥാന പ്രസിഡന്റും എം.എല്‍.എയുമായ കടന്നപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ്-എസ് പുന:സ്ഥാപന വാര്‍ഷികവും സി.കെ.ജി അനുസ്മരണ സമ്മേളനവും ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ എല്‍.ഡി.എഫ് ഭരണവും മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഭരണകൂടത്തിന് ശക്തമായ വെല്ലുവിളിയാണ്. വികസന മുന്നേറ്റങ്ങളിലുടെ വാഗ്ദാനങ്ങള്‍ നിറവേറ്റി മുന്നേറുന്ന ഇടതുഭരണം ഇതുപോലെ തുടര്‍ന്നാല്‍ ഭരണ തുടര്‍ച്ചയായി കേരളം എല്‍.ഡി.എഫിന്റേതായി തീരും എന്നറിയാവുന്ന പ്രതിപക്ഷങ്ങളുടെ അക്രമ സമരത്തെ ജനങ്ങളെ അണിനിരത്തി നേരിടാന്‍ എല്ലാവരും ഒരുപോലെ രംഗത്തിറങ്ങേണ്ട സമയമാണിതെന്നും കടന്നപള്ളി വ്യക്തമാക്കി. സമ്മേളത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി യു.ബാബു ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ഇ.പി.ആര്‍ വേശാല മാസ്റ്റര്‍, സി.ആര്‍ വത്സന്‍ , ഐ.ഷിഹാബുദ്ദിന്‍ , വി.ഗോപാലന്‍ മാസ്റ്റര്‍, കൗണ്‍സിലര്‍ പി. മുഹ്സിന, വി.വി സന്തോഷ് ലാല്‍ , കെ.കെ ജയപ്രകാശ്, സന്തോഷ് കാലാ, റെനീഷ് മാത്യു, എ.എ സാവദ്, വേങ്ങയില്‍ ഷംസു, എം. ഉണ്ണികൃക്ഷ്ണന്‍ , ടി. സുനില്‍കുമാര്‍ , പി.എം രാജീവ്, കെ.വി ഗിരിഷ് എന്നിവര്‍ സംസാരിച്ചു.