കൊടിയത്തൂര്‍: കുട്ടികളുടെ മാനസിക വളര്‍ച്ചക്കൊപ്പം, പോഷകാഹാരവും ലക്ഷ്യമിട്ട് കൊടിയത്തൂരിലെ അങ്കണവാടികളില്‍ ഇനി തേനൊഴുകും. സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി വനിതാ ശിശുവികസന വകുപ്പാണ് ‘തേന്‍ കണം’ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ചൊവ്വ, വെള്ളി ദിവസങ്ങളില്‍ തേന്‍ വിതരണം നടത്തും. ഒരു കുട്ടിക്ക് ആറ് തുള്ളി എന്ന കണക്കിലാണ് നല്‍കുക. അങ്കണവാടികളില്‍ കുട്ടികള്‍ക്ക് നല്‍കുന്ന പോഷകാഹാരത്തിന് പുറമെയാണ് തേനും നല്‍കുന്നത്. ഹോര്‍ട്ടികോര്‍പ്പുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യമുള്ള കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പഞ്ചായത്ത് ‘തേന്‍ കണം’ പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ എല്ലാ അങ്കണവാടികളിലും പദ്ധതി നടപ്പാക്കുമെന്നും പ്രസിഡന്റ് ഷംലൂലത്ത് പറഞ്ഞു.