സേവനം ചെയ്യാന്‍ ഏറ്റവും നല്ല മാര്‍ഗം റോട്ടറി ക്ലബ്ബുകള്‍: ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള

സേവനം ചെയ്യാന്‍ ഏറ്റവും നല്ല മാര്‍ഗം റോട്ടറി ക്ലബ്ബുകള്‍: ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള

കോഴിക്കോട്: സമൂഹത്തില്‍ സേവനം ചെയ്യാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം റോട്ടറി ക്ലബ്ബുകളെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള. റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് ഈസ്റ്റിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം ഒന്നായി കാണുന്ന റോട്ടറി ക്ലബ്ബിന്റെ ആശയം മഹത്തരമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.
2022-2023 വര്‍ഷത്തെ പ്രസിഡന്റായി എം. ശ്രീകുമാര്‍, സെക്രട്ടറി – ജി. സുന്ദര്‍ രാജ്‌ലു, ട്രഷറര്‍ – എം. രാജഗോപാല്‍ എന്നിവര്‍ ചുമതലയേറ്റു. പാസ്റ്റ് പ്രസിഡന്റ് ഡോ.സിജു കുമാര്‍ അധ്യക്ഷത വഹിച്ചു. സര്‍വീസ് പ്രൊജക്ട് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഇലക്ട് – ഡോ. സേതു ശിവശങ്കര്‍ ഉദ്ഘാടനം ചെയ്തു. പി.വി സ്വാമി മെമ്മോറിയല്‍ ഗോള്‍ഡ് മെഡല്‍ വിദ്യാഭ്യാസ അവാര്‍ഡ് ഗവ. മോഡല്‍ സ്‌കൂള്‍ പത്താം ക്ലാസ് എ പ്ലസ് നേടിയ ഷെഫീജയും മാധവി സ്വാമി മെമ്മറിയല്‍ ഗോള്‍ഡ് മെഡല്‍ അവാര്‍ഡ് മെഡിക്കല്‍ കോളേജ് ക്യാംപസ് ഹൈസ്‌കൂള്‍ 10ാം ക്ലാസ് എ പ്ലസ് നേടിയ എം. നിയയും ഏറ്റുവാങ്ങി. വടകരയില്‍ പഠിച്ച യു.പി സ്വദേശിനി നര്‍ഗീസ് ഫാത്തിമയെ പ്രൈസ് മണി നല്‍കി ആദരിച്ചു. ചടങ്ങില്‍ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. രാജേഷ് സുഭാഷ്, മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ പി.വി ചന്ദ്രന്‍, ഡയറക്ടര്‍ – പി.വി ഗംഗാധരന്‍, ഡോ. കെ. മൊയ്തു, അസി. ഗവര്‍ണര്‍ ഡോ. പി.എന്‍ അജിത, പി. സുന്ദര്‍ ദാസ്, പി.എസ് ഫ്രാന്‍സിസ്, പാസ്റ്റ് സെക്രട്ടറി പി.പി ബവീഷ് സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *