ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയരുകയാണെന്ന് അധികൃതര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 30 കൊവിഡ് മരണവും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 3.35 ശതമാനമാണ് പോസിറ്റീവിറ്റി നിരക്ക്.
മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ കേസുകള്‍ ഉയരുകയാണെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.