മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് നാളെത്തോടെ വിരമമാകും. നാളെ വിശ്വാവോട്ടെടുപ്പെന്ന് വിമതരുടെ നേതാവ് ഏക്‌നാഥ് ഷിന്‍ഡേ. സഭ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരി നിര്‍ദേശം നല്‍കി. നടപടികള്‍ ചിത്രീകരിക്കാനും നിര്‍ദേശമുണ്ട്. 11 മണിക്ക് സഭ ചേരും. വിശ്വാസ വോട്ടെടുപ്പിനായി ബി.ജെ.പിയും സ്വതന്ത്ര എം.എല്‍.എമാരും ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് ഗവര്‍ണര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
ഏക്‌നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള വിമത എം.എല്‍.എമാരുടെ സംഘം ഗുവാഹത്തിയിലെ ഹോട്ടലില്‍ നിന്ന് ഉടന്‍ മുംബൈയിലെത്തും. പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ചൊവ്വാഴ്ച രാത്രി ഗവര്‍ണറെ കണ്ട് ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യ മഹാവികാസ് ആഘാഡി സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് അറിയിച്ചതോടെയാണ് വിശ്വാസവോട്ടെടുപ്പിന് കളമൊരുങ്ങിയത്.
Maharashtra Governor Bhagat Singh Koshyari has written to state Assembly secretary to convene a special session of the State Assembly on June 30, with the only agenda of a trust vote against CM Uddhav Thackeray pic.twitter.com/9M5htIIE9R
— ANI (@ANI) June 29, 2022