കോഴിക്കോട്: ആരോഗ്യം, ഫിഷറീസ് വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ മലമ്പനി വിരുദ്ധ മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ സെമിനാറും കോഴിക്കോട് ഗവ. നഴ്‌സിങ് സ്‌കൂളില്‍ സംഘടിപ്പിച്ചു. കോര്‍പ്പറേഷന്‍ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഡോ. ജയശ്രീ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ കെ. റംലത്ത് അധ്യക്ഷയായി. അഡിഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം. പിയൂഷ് മുഖ്യ പ്രഭാഷണം നടത്തി.
ജില്ലയിലെ തീരദേശ മേഖലയില്‍ മലമ്പനി സാധ്യത ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ മത്സ്യബന്ധന തൊഴിലാളികള്‍ക്ക് മലമ്പനി പ്രതിരോധത്തിലും കൊതുക് നിവാരണത്തിലും ബോധവല്‍ക്കരണവും പരിശീലനവും നല്‍കി. സീനിയര്‍ ബയോളജിസ്റ്റ് സജു തേഡ്, ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. കെ.കെ ഷിനി എന്നിവര്‍ പരിശീലനം നയിച്ചു. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എ. സതീശന്‍, ഗവ. നഴ്‌സിങ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഇ.എ മറിയക്കുട്ടി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.പി റിജു തുടങ്ങിയവര്‍ സംസാരിച്ചു.