കോഴിക്കോട്: തമിഴ്‌നാട് മുഖ്യമന്ത്രിയും ഇന്ത്യന്‍ രാഷ്ടീയത്തിലെ കിംഗ് മേക്കറുമായിരുന്ന കെ. കാമരാജിന്റെ 119ാമത് ജന്മദിന വാരാഘോഷം ജൂലൈ 15 മുതല്‍ 22 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ കാമരാജ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ കോഴിക്കോട് ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ഇതോടനുബന്ധിച്ച് ജൂലൈ 17ന് നടക്കുന്ന കാമരാജ് ജയന്തി വാരാഘോഷത്തിന്റെ ഉദ്ഘാടനം കാമരാജ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ അഖിലേന്ത്യാ പ്രസിഡന്റ് ഡോ. എ. നീലലോഹിതദാസ് ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം രാവിലെ എട്ടിന് പൊതുജനങ്ങള്‍ക്കു വേണ്ടി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് സൗജന്യമായി നടത്തുന്ന മെഡിക്കല്‍ ക്യാമ്പ് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്യും . മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യുക: 6235991666, 9645920396, 9497867786.
ജന്മദിന വാരാഘോഷത്തോടനുബന്ധിച്ച് സമൂഹത്തിന്റെ വിവിധ തുറകളില്‍ മികവ് തെളിയിച്ചവരെ ആദരിക്കും. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ നടത്താനും യോഗം തീരുമാനിച്ചു. ജില്ലാ കണ്‍വെന്‍ഷന്‍ ലോക കേരള സഭാംഗവും കാമരാജ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റുമായ പി.കെ. കബീര്‍ സലാല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എം. മുസമ്മില്‍ അധ്യക്ഷത വഹിച്ചു. കെ.എം. സെബാസ്റ്റ്യന്‍, ഷംസുദ്ദീന്‍ മുണ്ടോളി, പി.കെ ദേവദാസ് , വി.എം ആഷിക്ക്, ആമിന സാഹിര്‍ , എന്‍.കെ ഈശ്വരി , എം. കെ അശോകന്‍ ചേമഞ്ചേരി, യു. സക്കീറലി, പി.കെ നാസിം എന്നിവര്‍ സംസാരിച്ചു. സുമ പള്ളിപ്രം സ്വാഗതവും അഷ്‌റഫ് വാണിമ്മേല്‍ നന്ദിയും പറഞ്ഞു.
രക്ഷാധികാരികള്‍ : ഡോക്ടര്‍ കെ. മൊയ്തു, പി.എ. ഹംസ, അഡ്വ.കെ.ആനന്ദകനകം
ഭാരവാഹികള്‍- പ്രസിഡന്റ്:പി.എം. മുസമ്മില്‍ പുതിയറ, വൈസ് പ്രസിഡന്റ് : എം.കെ. അശോകന്‍ ചേമഞ്ചേരി, സൗമിനി മോഹന്‍ദാസ് , പി.കെ. ദേവദാസ്, കെ.വീരാന്‍ കുട്ടി, ജനറല്‍ സെക്രട്ടറി : വി.എം. ആഷിക്ക്, സെക്രട്ടറിമാര്‍ : വി. ഷൗക്കത്ത് അമീന്‍ , ആമിന സാഹിര്‍ , എന്‍.കെ. ഈശ്വരി, വി.കെ. ഹമീദ് ഹാജി, അഷ്‌റഫ് വാണിമേല്‍, യു. സക്കീറലി, സുമ പള്ളിപ്പുറം, വി.എം. അക്മല്‍ പുതിയങ്ങാടി, ട്രഷറര്‍ : ഷംസുദ്ദീന്‍ മുണ്ടോളി.