ജെയ്പൂര്‍: നൂപുര്‍ ശര്‍മയുടെ പ്രവാചക നിന്ദ പ്രസ്താവനയെ പിന്തുണച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് തയ്യല്‍ക്കാരനെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ സംസ്ഥാനം മുഴുവന്‍ 144 പ്രഖ്യാപിച്ച് സര്‍ക്കാര്‍. സംഭവത്തോടെ ഉദയ്പൂര്‍ അടക്കം സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 144 പ്രഖ്യാപിച്ചത്.
ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മയുടെ പ്രവാചക നിന്ദയെ അനുകൂലിച്ച് കനയ്യലാല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിന്റെ പേരിലാണ് കനയ്യലാലിനെ കഴുത്തറുത്ത് കൊന്നത്. ഉദയ്പൂരിലെ മാല്‍ദാസ് തെരുവില്‍ രാവിലെയായിരുന്നു സംഭവം. വസ്ത്രത്തിന് അളവെടുക്കാനാണെന്ന് പറഞ്ഞ് കയറുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകം നടത്തുന്നതിന്റെ വീഡിയോ ഷൂട്ട് ചെയ്ത് അക്രമികള്‍ പ്രചരിപ്പിക്കുകയും ചെയ്തു. പ്രതികളെ തിരിച്ചറിഞ്ഞ പോലിസ് കഴിഞ്ഞ ദിവസം പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു.
കേസില്‍ ഐ.എസ് ബന്ധമുണ്ടോയെന്ന അന്വേഷണത്തിനായി എന്‍.ഐ.എ സംഘം രാജസ്ഥാനില്‍ എത്തിയിട്ടുണ്ട്. സംഭവത്തിന്റ ഗൗരവം കണക്കിലെടുത്താണ് സംസ്ഥാനം മുഴുവന്‍ 144 പ്രഖ്യാപിക്കുന്നതെന്ന് മുഖ്യമന്ത്രി അശോക് ഗെഹലോട്ട് പറഞ്ഞു.