കോഴിക്കോട്: രാജ്യമെമ്പാടും ദലിതരോട് കാണിക്കുന്ന വംശീയ അധിക്ഷേപവും ജാതീയമായ ചൂഷണവും പീഡനവും ഏറി വരുന്ന സാഹചര്യത്തില്‍ ഇവയെ തടയേണ്ട കേന്ദ്ര-സംസഥാന സര്‍ക്കാരുകളുടെ നിസംഗത മൂലം ഇന്ത്യയുടെ മതേതര മുഖം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും എന്ത് വില കൊടുത്തും മതേതരത്വം സംരക്ഷിക്കുമെന്നും കേരള ദലിത് ഫെഡറേഷന്‍ (ഡെമോക്രാറ്റിക്) ഉത്തരമേഖല സമ്മേളനം അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ശമ്പളവും മറ്റാനുകൂല്യങ്ങളും പറ്റുന്ന എയ്ഡഡ് മേഖലയിലെ സ്ഥാപനങ്ങളിലെ സംവരണം ഉറപ്പുവരുത്താനുള്ള യു.ജി.സി നിര്‍ദേശം പാലിച്ച് സംവരണം നടപ്പാക്കാന്‍ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്നും ക്രമാതീതമായ വില വര്‍ധനവ് മൂലം കഷ്ടപ്പെടുന്ന ദലിതര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ക്ക് ഷോക്ക് ഏല്‍പിച്ചു കൊണ്ടുള്ള വൈദ്യുതി ചാര്‍ജ് പിന്‍വലിക്കണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് ടി.പി ഭാസ്‌കരന്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ.പി.സി കുട്ടി മാസ്റ്റര്‍ ആധ്യക്ഷത വഹിച്ചു. സംസ്ഥാന ജന.സെക്രട്ടറി സി.കെ കുമാരന്‍, എംപ്ലോയീസ് ആന്റ് പെന്‍ഷനേര്‍സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.നാരായണന്‍, യുവജന ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എ.രതീഷ്, മറ്റ് നേതാക്കളായ കെ.വി സുബ്രഹ്‌മണ്യന്‍, പി.ടി ജനാര്‍ദ്ദനന്‍, അഡ്വ.പി.സുന്ദരന്‍, പി.പി കമല, ദേവദാസ് കുതിരാടം, എം.കെ കണ്ണന്‍, എന്‍.ഗോപാലകൃഷ്ണന്‍, ഇ.പി കാര്‍ത്യായനി, തങ്കം പി എന്നിവര്‍ പ്രസംഗിച്ചു.