കോഴിക്കോട്: ക്ഷീര വികസന വകുപ്പ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 20 സെന്റിനു മുകളില്‍ തീറ്റപ്പുല്‍കൃഷി നടപ്പിലാക്കുന്നതിന് സബ്‌സിഡി നല്‍കുന്നു. താല്‍പ്പര്യമുള്ള കര്‍ഷകര്‍ക്ക് ജൂലൈ 10 വരെ
ksheerasree. kerala. gov.in എന്ന വകുപ്പിന്റെ പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന യൂണി റ്റ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് എന്ന് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.