കോഴിക്കോട്: വൈദ്യുതി ബില്‍ വര്‍ധനവില്‍ പ്രതിഷേധിച്ച് ബി.ജെ.പി നടക്കാവ് മണ്ഡലം കമ്മിറ്റി വെള്ളയില്‍ വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി ബില്‍ കത്തിച്ച് ജനകീയ പ്രതിഷേധ സമരം നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ സജീവന്‍ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പ്രശോഭ് കോട്ടൂളി മുഖ്യ പ്രഭാഷണം നടത്തി.
ജില്ല സെക്രട്ടറിയും കൗണ്‍സിലറുമായ അനുരാധ തായാട്ട്, ജില്ല കമ്മിറ്റിയംഗങ്ങളായ തിരുവണ്ണൂര്‍ ബാലകൃഷ്ണന്‍, ദീപ ടി. മണി, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എന്‍.പി പ്രകാശന്‍, പ്രവീണ്‍ തളിയില്‍, വൈസ് പ്രസിഡന്റ് എം.ജഗനാഥന്‍, സെക്രട്ടറിമാരായ മധു കാട്ടുവയല്‍, പി.കെ മാലിനി, സരള മോഹന്‍ദാസ്, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ടി. പ്രജോഷ്, മഹിള മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ശാന്തി ജയന്‍, ഒ.ബി.സി മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് വി.വി സജീന്ദ്രന്‍, ബി.ജെ.പി ഏരിയ പ്രസിഡന്റുമാരായ എന്‍.പി സിദ്ധാര്‍ത്ഥന്‍, ടി.പി സുനില്‍ രാജ്, ജനറല്‍ സെക്രട്ടറിമാരായ എന്‍.പി ജയകുമാര്‍, കെ. ബസന്ത്, പി.ശിവദാസന്‍, ബൂത്ത് പ്രസിഡന്റ് നിഷ വാസുദേവ് എന്നിവര്‍ നേതൃത്വം നല്‍കി.