മൂക്കളില്‍-പാത്തിച്ചാല്‍ റോഡ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച പതിനാലാം വാര്‍ഡ് മൂക്കളില്‍-പാത്തിച്ചാല്‍ റോഡ് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ഉദ്ഘാടനം ചെയ്തു. ചക്കിട്ടപ്പാറ-കൂത്താളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡ് 25 മീറ്റര്‍ നീളത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കോണ്‍ക്രീറ്റ് ചെയ്ത് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പഞ്ചായത്തംഗം വിനീത മനോജ് അധ്യക്ഷത വഹിച്ചു. മധു വിരുണപുറത്ത്, ഇ.കെ രാജന്‍, ഐ.സുരേഷ് എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *