തലമുറ കൈമാറ്റത്തില്‍ റിലയന്‍സ് ജിയോ
മുംബൈ: ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയുടെ ഡയറക്ടര്‍ സ്ഥാനം മുകേഷ് അംബാനി രാജിവച്ചു. മകന്‍ ആകാശ് അംബാനിയെ ജിയോയുടെ പുതിയ ചെയര്‍മാനായി ഡയറക്ടര്‍ ബോര്‍ഡ് നിയോഗിച്ചു. അഞ്ച് വര്‍ഷക്കാലത്തേക്കാണ് നിയമനം. പങ്കജ് മോഹന്‍ പവാറാണ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍.
അധികാരം തലമുറ കൈമാറ്റത്തിന്റെ ഭാഗമായാണ് മുകേഷ് അംബാനിയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഈ തീരുമാനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം ലഭിച്ചിട്ടില്ല. 16 ലക്ഷത്തോളം ഉപയോക്താക്കള്‍ റിലയന്‍സ് ജിയോയ്ക്കുണ്ടെന്നാണ് കണക്ക്.