മുംബൈ: മുംബൈയില്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിക്കുകയും 11 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കുര്‍ളയിലെ നായക് നഗര്‍ സൊസൈറ്റിയിലെ കെട്ടിടമാണ് ഇന്നലെ അര്‍ധരാത്രിയോടെ തകര്‍ന്നുവീണത്.
അപകടത്തില്‍പ്പെട്ടവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ദ്രുതകര്‍മസേന പ്രവര്‍ത്തകര്‍ അറിയിച്ചു. മരിച്ചയാള്‍ക്ക് ഏകദേശം 30 വയസുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നും അധികൃതര്‍ അറിയിച്ചു.
#WATCH Four-storey building collapse in Kurla, Mumbai | 1 more rescued alive. Rescue operation on. No confirmation on how many people still trapped: Ashish Kumar, NDRF Deputy Commandant
Total 8 people rescued so far, as per BMC pic.twitter.com/5X1WIPHTiT
— ANI (@ANI) June 28, 2022