കക്കോടി: ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുന്ന നിലയിലേക്ക് സംസ്ഥാനം എത്തണമെന്ന് വനം വന്യജീവി വകുപ്പുമന്ത്രി എ. കെ ശശീന്ദ്രന്‍. കക്കോടി ഗ്രാമപഞ്ചായത്ത് ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി ഞാറ്റുവേല ചന്ത, കര്‍ഷകസഭ എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാര്‍ഷിക മേഖല എന്നത് നെല്‍കൃഷി മാത്രമല്ലെന്നും കൃഷിയുമായി ബന്ധപ്പെട്ട സമസ്ത മേഖലകളിലും സ്വയംപര്യാപ്തത കൈവരിക്കാന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. കൃഷിഭവനുകളുടെ സേവനം ഏറ്റവും താഴെത്തട്ടില്‍ ഫലപ്രദമായി എത്തിക്കുകയെന്ന ഉദ്ദേശത്തോടെയാണ് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് കര്‍ഷക സഭകളും ഞാറ്റുവേലചന്തകളും സംഘടിപ്പിക്കുന്നത്.
കക്കോടി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ഷീബ അധ്യക്ഷത വഹിച്ചു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയെക്കുറിച്ച് ഹരിതകേരള മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ പി. പ്രകാശ് ക്ലാസെടുത്തു. കാക്കൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.ജി ഗീത പദ്ധതി വിശദീകരിച്ചു. കക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ടി വിനോദ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ താഴത്തയില്‍ ജുമൈലത്ത്, കൈതമോളി മോഹനന്‍, പുനത്തില്‍ മല്ലിക, ജനപ്രതിനിധികള്‍, കര്‍ഷകര്‍ പങ്കെടുത്തു. കൃഷി ഓഫീസര്‍ കെ.നീന സ്വാഗതവും കൃഷി അസിസ്റ്റന്റ് വി. സ്‌നീഷ്മ നന്ദിയും പറഞ്ഞു.