കോഴിക്കോട്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ)യും മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സും സംയുക്തമായി രാജ്യാന്തര എം.എസ്.എം.ഇ ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി എം.എസ്.എം.ഇ ഫൈനാന്‍സിങ്ങും സബ്‌സിഡിയും സംബന്ധിച്ച് സെമിനാര്‍ സംഘടിപ്പിച്ചു.
കാനറ ബാങ്ക് ലീഡ് ജില്ലാ മാനേജര്‍ – ടി.എം മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എം.ഇയെ ഒഴിവാക്കി സംസ്ഥാനത്തെ ഒരു ലീഡ് ബാങ്കുകള്‍ക്കും മുന്നോട്ട് പോകാനാകില്ലന്ന് ടി.എം മുരളീധരന്‍ പറഞ്ഞു. ലോണ്‍ തരാന്‍ മടിക്കുന്നുണ്ടെങ്കില്‍ അവരുടെ തെറ്റിദ്ധാരണ കൊണ്ട് മാത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു.
ബാങ്ക് സബ്‌സിഡി സംബന്ധിച്ച് കാനറ ബാങ്ക് റിട്ട.ഡിവിഷണല്‍ മാനേജര്‍ – ഒ.ടി ജയശങ്കരന്‍ നമ്പൂതിരി ക്ലാസെടുത്തു. ഐ.സി.എ.ഐ ബ്രാഞ്ച് – ചെയര്‍മാന്‍ – ജി. സന്തോഷ് പൈ സി.എ മുഖ്യ പ്രഭാഷണം നടത്തി. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് – കെ.വി ഹസീബ് അഹമ്മദ് അധ്യക്ഷത വഹിച്ചു. ചേംബര്‍ വൈസ് പ്രസിഡന്റ് – എം. നിത്യാനന്ദ് കാമത്ത്, ഐ.സി.എ.ഐ ബ്രാഞ്ച് വൈസ് ചെയര്‍മാന്‍ – എം.കെ മുജീബ് റഹ്‌മാന്‍ സി.എ, ഐ.സി.എ.ഐ ബ്രാഞ്ച് സെക്രട്ടറി – എ.ആര്‍ സൂര്യ നാരായണന്‍ സി.എ എന്നിവര്‍ സംസാരിച്ചു.