കോഴിക്കോട്: സംസ്ഥാന ഉപഭോക്തൃവേദി 2022 അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സര്‍വീസിലെ നിസ്വാര്‍ഥ സേവനത്തിന് ലീഗല്‍ മെട്രോളജി വകുപ്പ് ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റ് ഡോ. വി.എന്‍ സന്തോഷ്‌കുമാറിനും ന്യായവിലയ്ക്ക് ഉപഭോക്തൃസേവനങ്ങള്‍ നല്‍കിയതിന് ഫസ്റ്റ്‌ചോയ്‌സ് ഡേറ്റാ സെന്റര്‍ ഉടമ സുജേഷ് ഓണത്തറയ്ക്കും അവാര്‍ഡ് നല്‍കും. ജൂലൈ ഏഴിന് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഉപഭോക്തൃവേദി സംസ്ഥാന പ്രസിഡന്റ് വത്സന്‍ നെല്ലിക്കോട് പറഞ്ഞു.