അടിയന്തര പ്രമേയം: ആരോപണം തെറ്റെങ്കില്‍ സ്വപ്‌നയുടെ പേരില്‍ മാനനഷ്ടക്കേസ് നല്‍കാത്തതെന്ത്‌കൊണ്ട്?

അടിയന്തര പ്രമേയം: ആരോപണം തെറ്റെങ്കില്‍ സ്വപ്‌നയുടെ പേരില്‍ മാനനഷ്ടക്കേസ് നല്‍കാത്തതെന്ത്‌കൊണ്ട്?

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരേയുള്ള സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ തെറ്റെങ്കില്‍ എന്ത് കൊണ്ട് നിയമനടപടി സ്വീകരിക്കാത്തതെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിച്ചെന്നാരോപിച്ച് നിയമസമഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു എം.എല്‍.എ. തെറ്റായ ആരോപണങ്ങളാണ് എങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി മാനനഷ്ടക്കേസ് നല്‍കാത്തത്. ഈ കേസ് പ്രതിപക്ഷത്തിന്റെ അടുക്കളയില്‍ വേവിച്ച വിവാദമല്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടില്ലെങ്കില്‍ മുഖ്യമന്ത്രി ശ്രദ്ധിക്കണം. രഹസ്യമൊഴി എങ്ങനെയാണ് കലാപാഹ്വാനമാകുന്നത്. രഹസ്യമൊഴി അന്വേഷിക്കാനുള്ള അസാധാരണ തിടുക്കം എന്തിനായിരുന്നെന്നും ഷാഫി പറമ്പില്‍ എം.എല്‍.എ ചോദിച്ചു.

ഒരു മണിക്കൂറാണ് സ്വര്‍ണക്കടത്ത് വിഷയത്തില്‍ അടിയന്തര പ്രമേയ ചര്‍ച്ച ആരംഭിച്ചത്. രണ്ടു മണിക്കൂറാണ് ചര്‍ച്ച. ഷാഫി പറമ്പില്‍ എം.എല്‍.എ സംസാരിച്ചുതുടങ്ങിയപ്പോള്‍ തന്നെ പ്രതിഷേധവുമായി മന്ത്രിമാര്‍ ഉള്‍പ്പെടെ ഭരണപക്ഷത്തുനിന്ന് എം.എല്‍.എമാര്‍ ബഹളംവച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *