സാംസ്‌ക്കാരിക സംഗമം ബിച്ചു തിരുമലനഗര്‍ ശിക്ഷക് സദനില്‍ ചേര്‍ന്നു

സാംസ്‌ക്കാരിക സംഗമം ബിച്ചു തിരുമലനഗര്‍ ശിക്ഷക് സദനില്‍ ചേര്‍ന്നു

ആലപ്പുഴ: സാംസ്‌ക്കാരിക സംഗമം ബിച്ചു തിരുമലനഗര്‍ ശിക്ഷക് സദനില്‍ ചേര്‍ന്നു. നവോത്ഥാന ക്രിയേഷന്‍സ് ആലപ്പുഴയുടെ ഭാഗമായി നടന്ന പരിപാടിയില്‍ അധ്യക്ഷന്‍ സിക്സ്റ്റസ് പുന്നപ്രയും സ്വാഗതം ചേര്‍ത്തല മുരളിയും (മാനേജിങ് എഡിറ്റര്‍ നവോത്ഥാന സംസ്‌കൃതി) നിര്‍വഹിച്ചു. ഓരോ സാഹിത്യകാരന്‍മാരെ വാര്‍ത്തെടുക്കാനും അവര്‍ക്കുള്ള പ്രോല്‍സാഹനം കൊടുക്കാനും സാംസ്‌ക്കാരിക സംഗമത്തിന് കഴിഞ്ഞെന്ന് എസ്.എന്‍.ഡി.എസ് അധ്യക്ഷ ഷൈജ കൊടുവള്ളി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. സ്റ്റാന്‍ലി ജോസ് ആംഗേലയ പ്രഭാഷണം അബ്ദുള്‍സലാം വടുതല, ശോഭ പ്രിയ എന്നിവര്‍ സംസാരിച്ചു. എം. വിജി, വിനുജി നിലമ്പൂര്‍, വത്സല കുമാരി ടി. ചാരുംമൂട് കെ പി ബാലകൃഷ്ണന്‍, നിലസൂര്‍ വത്സല, കെ. ഗോബാല്‍ ഷാങ്ങ് , ബിന്ദു സാജന്‍, ഇ.പി മുഹമ്മദ് പട്ടിക്കര റൂബി നിലമ്പൂര്‍ സത്യന്‍ ജി. പണിക്കര്‍, സുജ ശശികുമാര്‍ നന്‍മണ്ട, ചെമ്പോളി ശ്രീനിവാസന്‍, ലളിത അശോക്, സജിത്ത്കുമാര്‍, കാലിക്കറ്റ് ത്രേസ്യമുകളേല്‍ കോഴിക്കോട്, രാജു അര്‍ത്തുങ്കല്‍ എന്നിവരെ ചടങ്ങില്‍ എസ്.എന്‍.ഡി .എസ് അദ്ധ്യക്ഷ ഷൈജ കൊടുവള്ളി ആദരിച്ചു. ഉഷ കുമ്പിടി, ഷാജഹാന്‍ പെരുമ്പാവൂര്‍, ബേബി ജയരാജ,് പ്രഭാകരന്‍ നറുകര, മോഹന്‍ കര്‍ത്ത, ഗണേഷ് തൃപ്പൂണിത്തറ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അജിത കല്യാണി നന്ദി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *