കുരുവട്ടൂര്‍: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ നീന്തല്‍ പരിശീലനത്തിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണവും ദേശീയ-സംസ്ഥാന കലാ-കായിക താരങ്ങളുടെ അനുമോദനവും തുറമുഖം-മ്യൂസിയം-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു. മനുഷ്യനെ ജാതിയുടെയോ മതത്തിന്റെയോ കക്ഷിരാഷ്ട്രീയത്തിന്റെയോ അതിര്‍വരമ്പുകളില്ലാതെ ഏകോദര സഹോദരങ്ങളായി പരിഗണിക്കുന്ന ഇടമാണ് കളിക്കളങ്ങളെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്കായി ‘ഉണര്‍വ്വ്’ എന്ന പേരില്‍ നീന്തല്‍ പരിശീലനം സംഘടിപ്പിച്ച പഞ്ചായത്തിനെ അദ്ദേഹം അനുമോദിച്ചു.
പയിമ്പ്ര ഗവ. ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ കുരുവട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.സരിത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി. ശശിധരന്‍, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം. ജയപ്രകാശന്‍, ടി. കെ മീന, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ പി. അപ്പുക്കുട്ടന്‍, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സിന്ധു പ്രദോഷ്, യു. പി സോമനാഥന്‍, എം.കെ ലിനി, പ്രിന്‍സിപ്പല്‍ വി. ബിനോയ്, പ്രധാനാധ്യാപിക ഗീത തുടങ്ങിയവര്‍ പങ്കെടുത്തു.