കോഴിക്കോട്: ജൂണ്‍ 26 – ലോക റഫ്രിജറേഷന്‍ ദിനാചരണത്തിന്റെ ഭാഗമായി ഈ മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ സംഘടന എച്ച്.വി.എ.സി.ആര്‍ എംപ്ലോയീസ് അസോസിയേഷന്‍ കേരള, താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനററല്‍ ആശുപത്രിയില്‍ എ.സി സൗജന്യ സേവന ക്യാംപ് സംഘടിപ്പിച്ചു. ഐ.സി.യു വിഭാഗത്തിലെ 14ഓളം എ.സി ഉപകരണങ്ങള്‍ വൃത്തിയാക്കുകയും പ്രവര്‍ത്തനം പുനഃസ്ഥാപിക്കുകയും ചെയ്തു. ക്യാംപ് ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. കെ.എം സച്ചിന്‍ ബാബു ഉദ്ഘാടനം ചെയ്തു. കടല്‍കാറ്റ് വീശി വേഗത്തില്‍ എ.സി ഉപകരണങ്ങള്‍ക്ക് കേട്പാട് സംഭവിക്കുന്നതിനാല്‍ സന്നദ്ധ പ്രവര്‍ത്തകരുടെ ഇത്തരം സേവന പ്രവര്‍ത്തനം മാതൃകാപരമെന്ന് ഡോ. കെ.എം സച്ചിന്‍ ബാബു പറഞ്ഞു.
ആര്‍.എം.ഒ – ഡോ.സി.ബി ശ്രീജിത്ത് മുഖ്യാതിഥിയായി. സംഘടനാ ജില്ലാ പ്രസിഡന്റ് ഫൈസല്‍ ഇബ്രാഹിം ആധ്യക്ഷത വഹിച്ചു. സംഘടന രൂപീകരിച്ചതിന് ശേഷം നാലാം തവണയാണ് ക്യാംപ് സംഘടിപ്പിച്ചത്. സംസ്ഥാന എക്‌സി. അംഗം – എം. ഗിരീഷ്, ജില്ലാ സെക്രട്ടറി അബൂബക്കര്‍ സിദ്ദിഖ്, താലൂക്ക് പ്രസിഡന്റ് കെ. ബിനേഷ്, സെക്രട്ടറി എം. മിഥുന്‍, ജോ.സെക്രട്ടറി – ഇ.പി മന്‍സൂര്‍ എന്നിവര്‍ പ്രസംഗിച്ചു.