രാഷ്ട്രപതി തെരഞ്ഞെടുപ്പ്: യശ്വന്ത് സിന്‍ഹ പത്രിക നല്‍കി

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: യശ്വന്ത് സിന്‍ഹ പത്രിക നല്‍കി

തിരുവനന്തപുരം: രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി, എന്‍.സി.പി നേതാവ് ശരദ് പവാര്‍, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ആര്‍.എല്‍.ഡി തലവന്‍ ജയന്ത് ചൗധരി, മല്ലികാര്‍ജുന്‍ ഖാര്‍ഗേ, ജയറാം രമേശ് എന്നിവരുടെ സാന്നിധ്യത്തിലാണ് പത്രിക നല്‍കിയത്. എന്‍.ഡി.എ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമെത്തി പത്രിക സമര്‍പ്പിച്ചിരുന്നു.

ഈ മാസം 29നാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ജൂലൈ 18നാണ് തെരഞ്ഞെടുപ്പ്.

Share

Leave a Reply

Your email address will not be published. Required fields are marked *