കണ്ണൂര്‍: ഉത്തര കേരള കവിതാ സാഹിത്യ വേദിയുടെ ചങ്ങമ്പുഴ സ്മാരക കവിതാപുരസ്കാരം ശ്രീജിനി സജിത്തിന് കേരള സിഡ്കോ ചെയര്മാന് സി.പി മുരളി സമ്മാനിച്ചു. ‘നൊമ്പരപ്പൂവ് ‘ എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം. ‘ എന്റെ വീട് പൊള്ളയാണ്’ എന്ന കഥാസമാഹാരത്തിന് ഉസ്മാന് ഒഞ്ചിയം ഒരിയാന ഉറൂബ് കഥാപുരസ്കാരവും ഏറ്റുവാങ്ങി. സാഹിത്യ വേദി ജന.സെക്രട്ടറി അക്ഷരഗുരു കവിയൂര്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരന് ഇ.ആര് ഉണ്ണി ചങ്ങമ്പുഴ അനുസ്മരണവും പ്രിയദര്‍ശിനി മാഗസിന് എഡിറ്റര്‍ സുനില്‍ മടപ്പള്ളി ഉറൂബ് അനുസ്മരണവും നടത്തി. സിനിമ സംഗീത സംവിധായകന് ഡോ. സി.വി രഞ്ജിത്ത്, ശേഖര്‍ജി, ആര്‍ട്ടിസ്റ്റ് ശശികല, അഡ്വ. പി.കെ രവീന്ദ്രന്, വി.കെ ഭാസ്കരന് മാസ്റ്റര്‍, വിനോദന്‍ പന്തക്കല്‍, ടി.പി റഷീദ്, ആര്.എല്‍.വി ധനരേഖ, സൗമി മട്ടന്നൂര്‍, പുരസ്കാര ജേതാക്കളായ ശ്രീജിനി സജിത്ത് ഉസ്മാന് ഒഞ്ചിയം ഒരിയാന എന്നിവര്‍ പ്രസംഗിച്ചു. കവിതാ – ഗാനാലാപനവും നടത്തി.