കോര്‍പ്പറേറ്റ് പ്രീണനത്തില്‍ മോദിയും പിണറായിയും ഒരേ തൂവല്‍ പക്ഷികള്‍: മുല്ലപ്പള്ളി രാമചന്ദ്രന്‍

കോര്‍പ്പറേറ്റ് പ്രീണനത്തില്‍ മോദിയും പിണറായിയും ഒരേ തൂവല്‍ പക്ഷികള്‍: മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: കോര്‍പ്പറേറ്റ് പ്രീണനത്തിലും തൊഴിലാളി വിരുദ്ധ സമീപനങ്ങളിലും കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദിയും സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയനും ഒരേ തൂവല്‍ പക്ഷികളാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. തൊഴിലാളികളെ തള്ളിപ്പറഞ്ഞുകൊണ്ട് വന്‍കിട കുത്തകക്കാര്‍ക്ക് ചുവപ്പ് പരവതാനി വിരിക്കുന്ന നിലപാടാണ് രണ്ട് ഗവണ്‍മെന്റുകളും പിന്തുടരുന്നതെന്നും തൊഴിലാളി സമൂഹം ഇതിനെതിരേ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും മോട്ടോര്‍ തൊഴിലാളി മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഭാവനാപൂര്‍ണമായ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് ജില്ലാ മോട്ടോര്‍ എംപ്ലോയിസ് അസോസിയേഷന്‍(ഐ.എന്‍.ടി.യുസി) 26ാം വാര്‍ഷിക സമ്മേളനം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് എം.കെ ബീരാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.പി ജനാര്‍ദ്ദനന്‍, ഐ.എന്‍.ടി.യു.സി അഖിലേന്ത്യാ സെക്രട്ടറി ഡോ.എം.പി പത്മനാഭന്‍, ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗം അഡ്വ. എം.രാജന്‍, ജില്ലാ ജനറല്‍ സെക്രട്ടറി എം.പി പീതാംബരന്‍, ജില്ലാ വൈസ് പ്രസിഡന്റ് ഓച്ചേരി വിശ്വന്‍, ജില്ലാ സെക്രട്ടറിമാരായ ടി.കെ സുധാകരന്‍, പി.എം ചന്ദ്രന്‍, സി.കെ ബാലന്‍, ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി വി.സതീഷ്‌കുമാര്‍, വി.എം ചന്തുക്കുട്ടി, വി.ടി സുരേന്ദ്രന്‍, കെ.എന്‍.എ അമീര്‍, എം.പി രാമകൃഷ്ണന്‍, കെ.സി ശശികുമാര്‍, കെ.പി കരുണന്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി എം.കെ ബീരാന്‍ (പ്രസിഡന്റ്), എം.പി ജനാര്‍ദ്ദനന്‍ (ജനറല്‍ സെക്രട്ടറി), വി. സതീഷ്‌കുമാര്‍ പെരിങ്ങളം (ട്രഷറര്‍), എ.പി പീതാംബരന്‍, കെ.എന്‍.എ അമീര്‍, പി.എം ചന്ദ്രന്‍, എം.പി രാമകൃഷ്ണന്‍, കെ.പി കരുണന്‍, കെ.ജെ പോള്‍, ബേബി പയ്യാനക്കല്‍, ടി.കെ സുധാകരന്‍, വി.ടി സുരേന്ദ്രന്‍, വി.എം ചന്തുക്കുട്ടി, പി.കെ റഹ്മാന്‍, കെ.സി ശശികുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), ബാബു പട്ടയില്‍, പ്രകാശന്‍ പാറക്കണ്ടി, സി.സുരേഷ് ബാബു, സി.കെ ഷാജി, മഠത്തില്‍ ഗോപാലകൃഷ്ണന്‍, ടി.വി സുരേന്ദ്രന്‍, അജിത് പ്രസാദ് കുയ്യാലില്‍, അബ്ദുല്‍ അസീസ്, രാജേഷ് കിണറ്റിന്‍കര, റോബിന്‍ ജോസഫ്, സിറാജുദ്ദീന്‍, കെ. സദാനന്ദന്‍, എം. സുജിത്ത് (സെക്രട്ടറിമാര്‍).

Share

Leave a Reply

Your email address will not be published. Required fields are marked *