കോഴിക്കോട്: കെ. ഉമാവതി കാഞ്ഞിരോട് എഴുതിയ ‘ജീവിതയാത്രയും ചിന്തകളും’എന്ന പുസ്തകം സദ്ഭാവന ബുക്‌സ് എഡിറ്റര്‍ സുനില്‍ മടപ്പള്ളി കേരള സിഡ്‌കോ ചെയര്‍മാന്‍ സി.പി മുരളിക്ക് നല്‍കി പ്രകാശനം ചെയ്തു. ആര്‍ട്ടിസ്റ്റ് ശശികല അധ്യക്ഷത വഹിച്ചു. കവിയൂര്‍ രാഘവന്‍ പുസ്തകം പരിചയപ്പെടുത്തി. ഡോ.സി.വി രഞ്ജിത്ത്, ഇ.ആര്‍ ഉണ്ണി, ബി.പി കരുണാകരന്‍, ഗ്രന്ഥകാരി കെ.ഉമാവതി എന്നിവര്‍ പ്രസംഗിച്ചു.