കോഴിക്കോട്: ഗാന്ധിജി ഇല്ലാതാവുന്നു, നെഹ്‌റു ഇല്ലാതാവുന്നു, ഇവരുടെ മൂല്യങ്ങള്‍ നിരാകരിക്കപ്പെടുന്നു. ഗോഡ്‌സയെ ഉയര്‍ത്തിക്കാണിക്കുന്നു. ഇതൊരു ചെറിയ കാര്യമല്ലെന്നും ഇത്തരം ഘട്ടങ്ങളില്‍ കലാ- സാംസ്‌കാരിക പ്രവര്‍ത്തകര്‍ നിശബ്ദരായിരിക്കരുതെന്നും ജനാധിപത്യത്തിന് കാവലാകണമെന്നും ഭരണകൂട കള്ള പ്രചരണങ്ങള്‍ക്കെതിരേ ജാഗരൂഗരായിരിക്കണമെന്നും എഴുത്തുകാരന്‍ പി.കെ പാറക്കടവ് പറഞ്ഞു.
ആഗസ്റ്റ് 18, 19, 20, 21 തീയതികളില്‍ ഫറോക്ക് ഖാദിസിയ്യയില്‍ വെച്ച് നടക്കുന്ന എസ്.എസ്.എഫ് സാഹിത്യോത്സവിനോടനുബന്ധിച്ച് നടന്ന ‘കല, കനല്‍, കണ്ണുനീര്‍’ ചര്‍ച്ച സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ രിസാല സബ് എഡിറ്റര്‍ മുഹമ്മദലി കിനാലൂര്‍, എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി കെ.ബി ബഷീര്‍ എന്നിവര്‍ സംസാരിച്ചു. ജി. അബൂബക്കര്‍, ഡോ. എം.എസ് മുഹമ്മദ്, അബ്ദുല്‍ വാഹിദ് സഖാഫി, ഷഹബാസ് ചളിക്കോട്, ഷാദില്‍ നൂറാനി, അഫ്‌സല്‍ പറമ്പത്ത്, റാഷിദ് നടമ്മല്‍ പോയില്‍, ജംഷി ഫറോക് പങ്കെടുത്തു.