തിരുവനന്തപുരം: ക്യാറ്റ് ഐസ് ക്രിയേഷനും ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘കലാകാര ഫെസ്റ്റ്-2022’ ജൂലൈ എട്ടിന് വൈകീട്ട് മൂന്നിന് എം.എന്‍.വി.ജി അടിയോടി ഹാളില്‍വച്ച് നടക്കും. കലാകാര അവാര്‍ഡ് വിതരണം, വിശിഷ്ട വ്യക്തികളെ ആദരിക്കല്‍, യൂട്യൂബ് ചാനല്‍ പേര് വിളംബരം, ‘മായത്തി’ എന്ന മലയാള സിനിമയുടെ പൂജ ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടക്കും.
ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. കെ.സി രമ പ്രാര്‍ഥന ഗീതം ആലപിക്കും. സിനിമ സംവിധായകന്‍ അര്‍ജുന്‍ ബിനു സ്വാഗതം പറയും. അഡ്വ ടി. ശരത്ചന്ദ്ര പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. സിനിമ പൂജ ഡോ. മാതാ ഗുരുപ്രിയ നിര്‍വഹിക്കും. കൊല്ലം തുളസി ( ചലച്ചിത്ര നടന്‍), സോന നായര്‍ (ചലച്ചിത്ര നടി), കോട്ടയം റഷീദ്( സീരിയല്‍ നടന്‍), പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് , റസല്‍ സബര്‍മതി (മദ്യ വര്‍ജ്ജന സമിതി), കനകലത (ചലച്ചിത്ര നടി), ലത കരിയ്ക്കകം (സിനിമ-സീരിയല്‍ നടി), ബ്രഹ്മശ്രീ. ഭാര്‍ഗ്ഗവ റാം, വി.ആര്‍ സുരേന്ദ്രന്‍ (അസോസിയേറ്റ് ഡയരക്ടര്‍, നടന്‍), ഷൈലജ (ജീവകാരുണ്യ പ്രവര്‍ത്തക), ബിനു.എസ് കേശവ് (മേക്കപ്പ് മാന്‍) എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. വിജയന്‍ മുരുക്കുംപുഴ (ഷോര്‍ട്ട് ഫിലിം പ്രൊഡ്യൂസര്‍, നടന്‍) നന്ദി പ്രസംഗം നടത്തും.