കോഴിക്കോട്: കൊവിഡ് കാലത്ത് വളര്‍ച്ച പ്രാപിച്ച ഓണ്‍ലൈന്‍ വ്യാപാരം വന്‍ മുതല്‍ മുടക്കി വ്യാപാരം ചെയ്യുന്ന കച്ചവടക്കാര്‍ക്ക് വന്‍ ഭീഷണി ആയ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ബാങ്ക് റോഡ്, വൈ.എം.സി.എ യൂണിറ്റ് രൂപീകരണ യോഗത്തില്‍ ആണ് ആവശ്യമുന്നയിച്ചത്.
ഭാരവാഹികളായി പ്രസിഡന്റ് തൗസീഫ്.പി.എം, ജനറല്‍ സെക്രട്ടറി സുബൈര്‍.പി.ടി, ട്രഷറര്‍ ദിനേഷ് കുമാര്‍, വൈസ് പ്രസിഡന്റുമാര്‍: ശംസുദ്ദീന്‍.ഇ, നൗഷാദ്. കെ.വി, വിനയകുമാര്‍.കെ, സെക്രട്ടറിമാര്‍: ജയാനന്ദ്.കെ.ബി, നൗഫല്‍.കെ.ടി, മിര്‍ഷാദ്.ഇ.ഒ എന്നിവരെ തെരെഞ്ഞെടുത്തു. ജില്ലാ വൈസ്പ്രസിഡന്റ് എം.ഷാഹുല്‍ ഹമീദ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി വി.സുനില്‍കുമാര്‍, ട്രഷറര്‍ എ.വി.എം.കബീര്‍ നോര്‍ത്ത് മണ്ഡലം വ്യാപാരികളായ എ. കെ.മന്‍സൂര്‍, പി.വി. എ സിദ്ധീക്ക്, എന്‍മോസ്, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് മനാഫ് കാപ്പാട് എന്നിവര്‍ സംസാരിച്ചു.