റാങ്ക് ജേതാവ് ആര്‍.ജീവനിയെ അനുമോദിച്ചു

റാങ്ക് ജേതാവ് ആര്‍.ജീവനിയെ അനുമോദിച്ചു

കണ്ണൂര്‍ സര്‍വകലാശാല ബി.എ .മലയാളം പരീക്ഷയില്‍ റെേക്കാര്‍ഡ് മാര്‍ക്കോടെ (95.58%) ഒന്നാം റാങ്ക് നേടിയ കവിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ വില്ലാപ്പള്ളി സ്വദേശി ആര്‍.ജീവനിയെ പ്രിയദര്‍ശിനി മാഗസിന്‍ & സദ്ഭാവന ബുക്‌സ് അനുമോദിച്ചു. എഡിറ്റര്‍ സുനില്‍ മടപ്പള്ളി പൊന്നാടയണിയിച്ചു. എഴുത്തുകാരിയും മാധവിക്കുട്ടി കഥാപുരസ്‌കാര ജേതാവുമായ ട്രീസ അനില്‍ ഉപഹാരം സമര്‍പ്പിച്ചു. വില്ലാപ്പള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്‍.ബി പ്രകാശന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. രഞ്ജിത്ത് കണ്ണോത്ത്, ചന്ദ്രശേഖരന്‍ കോവുക്കല്‍, സത്യനാഥന്‍ മാസ്റ്റര്‍, സി.കെ അനില്‍, രഘുനാഥന്‍, സുബയര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ആര്‍.ജീവനി അനുമോദനത്തിന് നന്ദി പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *