രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണം; പ്രതി അവിഷിത്ത് ഇപ്പോള്‍ തന്റെ സ്റ്റാഫംഗമല്ലെന്ന് മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തില്‍ പോലിസ് പ്രതി ചേര്‍ത്ത അവിഷിത്ത് ഇപ്പോള്‍ തന്റെ സ്റ്റാഫംഗം അല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഈ മാസം ആദ്യമാണ് വ്യക്തിപരമായ കാരണങ്ങളാല്‍ അവിഷിത്ത് ഒഴിവായത് എന്നാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം. ആക്രമണത്തിനെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
എസ്.എഫ്.ഐയുടെ മുന്‍ ജില്ലാ വൈസ് പ്രസിഡന്റാണ് അവിഷിത്ത്.

കേസില്‍ ആറ് എസ്.എഫ്.ഐ പ്രവര്‍ത്തകരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്‍പ്പറ്റ പോലിസാണ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. ഇതോടെ, സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം 25 ആയി. കേസില്‍ 19 എസ്.എഫ്.ഐ പ്രവര്‍ത്തകരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തത്.

Share

Leave a Reply

Your email address will not be published. Required fields are marked *