പാര്‍ട്ടി ഓഫിസുകള്‍ തകര്‍ത്തല്ല രാഷ്ട്രീയ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത്; ഇത് ജനാധിപത്യത്തിന് നിരക്കാത്തത്: കാനം രാജേന്ദ്രന്‍

പാര്‍ട്ടി ഓഫിസുകള്‍ തകര്‍ത്തല്ല രാഷ്ട്രീയ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത്; ഇത് ജനാധിപത്യത്തിന് നിരക്കാത്തത്: കാനം രാജേന്ദ്രന്‍

ആലപ്പുഴ: വയനാട്ടില്‍ രാഹുല്‍ഗാന്ധി എം.പിയുടെ ഓഫfസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം ജനാധിപത്യത്തിന് നിരക്കാത്തതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാര്‍ട്ടി ഓഫിസുകള്‍ തകര്‍ത്തല്ല രാഷ്ട്രീയ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത്. ജനാധിപത്യ മര്യാദ ലംഘിക്കുന്ന പ്രതിഷേധങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും ഇത് ജനാധിപത്യത്തിന് ചേര്‍ന്ന മാതൃകയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഓരോ രാഷ്ട്രീയകക്ഷികളും പ്രസ്ഥാനങ്ങളും സ്വയം നിയന്ത്രണം വരുത്തണം. മറ്റാര്‍ക്കും ഉപദേശിച്ച് നന്നാക്കാന്‍ കഴിയില്ല. എം.പി എന്ന നിലയില്‍ രാഹുലിന് പരാജയങ്ങളുണ്ടാകും. എം.പി എന്ന നിലയില്‍ ഒരു ദേശീയ നേതാവിനെ വിജയിപ്പിച്ചാല്‍ സാധാരണ ആളിനെപ്പോലെ എപ്പോഴും അവിടെ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് വോട്ട് ചെയ്തപ്പോള്‍ ഓര്‍ക്കണമായിരുന്നുവെന്നും കാനം പറഞ്ഞു. പ്രവര്‍ത്തകരെ നിയന്ത്രിക്കേണ്ട രീതിയില്‍ നിയന്ത്രിക്കണം. ഇല്ലെങ്കില്‍ അത് ഇടതു മുന്നണിക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *