നേതൃത്വം അറിയാതെ എസ്.എഫ്.ഐ അഴിഞ്ഞാട്ടത്തിന് മുതിരില്ല: രമേശ് ചെന്നിത്തല

നേതൃത്വം അറിയാതെ എസ്.എഫ്.ഐ അഴിഞ്ഞാട്ടത്തിന് മുതിരില്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം: പാര്‍ട്ടി നേതൃത്വത്തിന്റെ അറിവില്ലാതെ എസ്.എഫ്.ഐ അഴിഞ്ഞാട്ടത്തിന് മുതിരില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വയനാട്ടിലെ എം.പി ഓഫിസ് തകര്‍ത്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

ബി.ജെ.പിയും സി.പി.എമ്മും രാഹുലിനെ വേട്ടയാടാന്‍ ശ്രമിക്കുകയാണ്. ഇക്കാര്യത്തില്‍ ഇരുവരും ഒരേ തൂവല്‍ പക്ഷികളാണെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് ജനവികാരം പൂര്‍ണമായും എതിരായതോടെ നില്‍ക്കകള്ളിയില്ലാതെയാണ് മുഖ്യമന്ത്രിക്ക് പോലും ആക്രമണത്തെ തള്ളിപ്പറയേണ്ടി വന്നത്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ആശയം ഇപ്പോള്‍ പിണറായിയും അണികളും ഏറ്റെടുത്തിരിക്കുകയാണ്. ഇന്ത്യയില്‍ അങ്ങോളമിങ്ങോളം വോരോട്ടമുള്ള കോണ്‍ഗ്രസിനെ ഇതുകൊണ്ടൊന്നും തകര്‍ക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *