പേരാമ്പ്ര: പട്ടികവര്‍ഗ വികസന വകുപ്പ് എസ്.എസ്.എല്‍.സി, പ്ലസ് ടു പാസായ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി ഉപരിപഠന ദിശാബോധ ക്ലാസ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര, കുന്നുമ്മല്‍, ബാലുശ്ശേരി ബ്ലോക്കുകളിലെ 100 പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ പങ്കെടുത്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വികസന സമിതി ചെയര്‍മാന്‍ കെ.സജീവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രൈബല്‍ ഓഫീസര്‍ എം.കെ മെഹറൂഫ്, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ പി.രാജീവന്‍, പട്ടിക വര്‍ഗ വികസന ഓഫീസ് കോഴിക്കോട് ഹെഡ് ക്ലര്‍ക്ക് എസ്. പ്രീത, ദീപക് സുഗതന്‍ എന്നിവര്‍ ക്ലാസുകള്‍ എടുത്തു. പേരാമ്പ്ര ട്രൈബല്‍ എക്സ്സ്റ്റന്‍ഷന്‍ ഓഫീസര്‍ എ.ഷമീര്‍ സ്വാഗതവും സാമൂഹ്യ പ്രവര്‍ത്തക നിജീഷ്മ നന്ദിയും പറഞ്ഞു.