ഡാന്‍സിന്റെ പശ്ചാത്തലത്തില്‍ ആദ്യ മലയാള ചിത്രം: സാന്റാക്രൂസ് ജൂലൈ ഒന്നിന് തിയേറ്ററുകളിലേക്ക്

ഡാന്‍സിന്റെ പശ്ചാത്തലത്തില്‍ ആദ്യ മലയാള ചിത്രം: സാന്റാക്രൂസ് ജൂലൈ ഒന്നിന് തിയേറ്ററുകളിലേക്ക്

  • സാന്റാക്രൂസ് ട്രെയ്‌ലര്‍ റിലീസായി

കേരളത്തിലെ ഒരു ഡാന്‍സ് ട്രൂപ്പിന്റെ പശ്ചാത്തലത്തില്‍ ജോണ്‍സന്‍ ജോണ്‍ ഫെര്‍ണാണ്ടസ് സംവിധാനം ചെയ്യുന്ന സാന്റാക്രൂസിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. സിനിമാ താരം വിനയ് ഫോര്‍ട്ടിന്റെ ഒഫീഷ്യല്‍ പേജിലൂടെയാണ് റിലീസ് ചെയ്തത്.

കേരളത്തിലെ പ്രശസ്ത നൃത്ത സംവിധായകരും ഡാന്‍സേര്‍സും വിനയ് ഫോര്‍ട്ടിനോടൊപ്പം ട്രെയ്‌ലര്‍ റിലീസില്‍ പങ്കാളികളായി. ജോണ്‍സണ്‍ ജോണ്‍ ഫെര്‍ണാണ്ടസ് ആദ്യമായി രചനയും സംവിധാനവും നിര്‍വഹിക്കുന്ന സാന്റാക്രൂസ് ജൂലൈ ഒന്നിന് തീയേറ്ററിലേക്ക് എത്തുന്നു.

ഡാന്‍സറും കൊറിയോഗ്രാഫറുമായ അനീഷ് റഹ്‌മാന്‍ നായകനാവുന്ന ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത് നൂറിന്‍ ഷെരീഫ് ആണ്. അജു വര്‍ഗീസ്, മേജര്‍ രവി, ഇന്ദ്രന്‍സ്, സോഹന്‍ സീനുലാല്‍ തുടങ്ങി പ്രമുഖ താരങ്ങളോടൊപ്പം തന്നെ പുതുമുഖങ്ങളായ
കിരണ്‍ കുമാര്‍, അരുണ്‍ കലാഭവന്‍, അഫ്‌സല്‍ അച്ചല്‍ എന്നിവരും ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അജു വര്‍ഗീസ് അവതരിപ്പിക്കുന്ന ഡയറക്ടര്‍ ഫെര്‍ണാണ്ടസിലൂടെയാണ് കഥയുടെ ആരംഭം. സൂപ്പര്‍താരങ്ങളെ അഭിനയിപ്പിച്ച രണ്ട് സിനിമകള്‍ ബോക്‌സ് ഓഫീസില്‍ തകര്‍ന്നതിനാല്‍ തന്റെ പുതിയ കഥ ഫോര്‍ട്ട് കൊച്ചിയിലെ സാന്റാക്രൂസ് എന്ന ഡാന്‍സ് ഗ്രൂപ്പിനെ ആസ്പദമാക്കി സ്‌ക്രിപ്റ്റ് തയ്യാറാക്കാന്‍ തിരക്കഥാകൃത്തിനെ ഫോര്‍ട്ട് കൊച്ചിയിലേക്ക് അയക്കുന്നതും തുടര്‍ന്ന് ആ ഡാന്‍സ് ഗ്രൂപ്പിന്റെ കഥ പറയുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിറ്റേത് ഫിലിം ഹൗസിന്റെ ബാനറില്‍ രാജു ഗോപി ചിറ്റെത്ത് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

എല്ലാത്തരം സിനിമാ ആസ്വാദകരെയും പ്രീതിപ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ നിഗൂഢതയും സങ്കീര്‍ണതയും പ്രണയവും ജീവിതവും കോര്‍ത്തിണക്കിയാണ് സാന്റാക്രൂസ് ജൂലൈ ഒന്നിന് തീയേറ്ററിലേക്ക് എത്തുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *