ജല-പരിസ്ഥിതി പരിപാലനം: അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു

ജല-പരിസ്ഥിതി പരിപാലനം: അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു

കുന്ദമംഗലം: ജലവിഭവവികസന വിനിയോഗ കേന്ദ്രത്തില്‍ (സി.ഡബ്ല്യു.ആര്‍.ഡി.എം) മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ച ജല-പരിസ്ഥിതി പരിപാലനം സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. മേയര്‍ ഡോ. ബീനാ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പി.ടി.എ റഹീം എം.എല്‍.എ മുഖ്യാതിഥിയായിരുന്നു.

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും നബാര്‍ഡിന്റെയും സഹകരണത്തോടെയാണ് അന്താരാഷ്ട്ര സമ്മേളനം നടത്തിയത്. സമഗ്ര ജലപരിപാലനത്തിനായി ആഗോളതലത്തില്‍ വ്യത്യസ്തവും സമകാലീനവുമായ സമീപനങ്ങള്‍ സെമിനാറില്‍ പങ്കുവെച്ചു. ജലവിഭവ പരിപാലനം, ജലമലിനീകരണ പരിപാലന രംഗത്തെ നൂതന സാങ്കേതികവിദ്യകള്‍, ഭൂഗര്‍ഗ ജലപരിപാലനം, തണ്ണീര്‍തടങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, നദീതടങ്ങള്‍ തുടങ്ങി പത്ത് വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി.

ഓരോ വിഭാഗത്തിലേയും വിദഗ്ധര്‍ നടത്തിയ പ്രഭാഷണങ്ങളും ഗവേഷണ വിദ്യാര്‍ത്ഥികളുടെ പ്രബന്ധാവതരണങ്ങളും ഉള്‍പ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. സി.ഡബ്ല്യു.ആര്‍.ഡി.എം റിസര്‍ച്ച് കൗണ്‍സില്‍ അംഗം പ്രൊഫ. സി.ടി. അരവിന്ദകുമാര്‍, ഡബ്ല്യു.ആര്‍.ഡി ചീഫ് എന്‍ജിനീയര്‍ അലക്‌സ് വര്‍ഗീസ് തുടങ്ങിയവര്‍ വിഷയാവതരണം നടത്തി. മുതിര്‍ന്ന ശാസ്ത്രജ്ഞ ജി.കെ. അമ്പിളി സമ്മേളനത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. മനോജ് പി. സാമുവല്‍ സ്വാഗതവും സീനിയര്‍ സൈന്റിസ്റ്റ് ഡോ. ടി.ആര്‍. രശ്മി നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *