കാസര്‍ഗോഡ്: രാഹുല്‍ ഗാന്ധിയുടെ ഓഫിസ് എസ്.എഫ്.ഐ ആക്രമിച്ചതിനെതിരേ കാഞ്ഞങ്ങാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാനപാത ഉപരോധിച്ച് പ്രതിഷേധം. കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്തെ സംസ്ഥാന പാതയാണ് ഉപരോധിച്ചത്.
പുതിയകോട്ടയില്‍ നിന്നാണ് പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധം കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തിയ ശേഷം ടയറുകള്‍ റോഡിന്റെ നടുവിലിട്ട് കത്തിച്ച് പ്രതിഷേധിച്ചു.