വാക്-ഇന്‍-ഇന്റര്‍വ്യൂ

തിരുവനന്തപുരം: സി-ഡിറ്റിന്റെ ഒപ്റ്റിക്കല്‍ ഇമേജ് പ്രോസസ്സിംഗ് ആന്‍ഡ് സെക്യൂരിറ്റി പ്രോഡക്ടസ് ഡിവിഷനിലേക്ക് കാഷ്വല്‍ ലേബര്‍ നിയമനം നടത്തുന്നു. അപേക്ഷകര്‍ പത്താം ക്ലാസും ഏതെങ്കിലും ട്രേഡിലുള്ള ഐ.ടി.ഐ കോഴ്സ് വിജയിച്ച് നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരുമായിരിക്കണം. സി-ഡിറ്റ് മെയിന്‍ ക്യാമ്പസ്, തിരുവല്ലം, തിരുവനന്തപുരം ഓഫീസില്‍ ജൂണ്‍ 28 ന് 10 മുതല്‍ 1 മണി വരെ വാക്-ഇന്‍-ഇന്റര്‍വ്യൂ നടക്കും. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാദ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. ഫോണ്‍: 9447301306

കൂടിക്കാഴ്ച 27ന്

കോഴിക്കോട്: ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന സ്പന്ദനം പ്രൊജക്ടിലേക്കുള്ള വിവിധ തസ്തികളിലേക്ക് ജൂണ്‍ 27 ന് രാവിലെ 10.30ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഐ.എസ്.എം) കൂടിക്കാഴ്ച നടത്തുന്നു. ഒക്യൂപ്പേഷണല്‍ തെറാപ്പിസ്റ്റ് (ഒരു ഒഴിവ്)- യോഗ്യത: ബി.ഒ.ടി, ബാച്ചിലര്‍ ഓഫ് ഒക്യൂപ്പേഷണല്‍ തെറാപ്പി. സ്പീച്ച് ആന്റ് ലാംഗ്വേജ് പാത്തോളജിസ്റ്റ്/ ഓഡിയോളജിസ്റ്റ് (1) ബി.എസ്.എല്‍.പി തത്തുല്യം. ആയുര്‍വ്വേദ തെറാപിസ്റ്റ് (മെയില്‍) (1) ഡയറക്ടര്‍ ആയുര്‍വ്വേദ മെഡിക്കല്‍ എജ്യുക്കേഷന്‍ നടത്തുന്ന ഒരു വര്‍ഷത്തെ ആയുര്‍വ്വേദ തെറാപ്പി കോഴ്‌സ്. താത്പര്യമുള്ളവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ രേഖകളും, പകര്‍പ്പും സഹിതം കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 0495- 2371486.

 

Share

Leave a Reply

Your email address will not be published. Required fields are marked *