ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, രാംദാസ് അത്താവാലൈ, അനുപ്രിയ പട്ടേല്‍, നിതിന്‍ ഗഡ്കരി എന്നിവരുടെ സാന്നിധ്യത്തിലാണ് പത്രിക സമര്‍പ്പിച്ചത്.
പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷിയാണ് മുര്‍മുവിന്റെ സ്ഥാനാത്ഥി പത്രിക തയ്യാറാക്കിയത്. ഒന്‍പത് വര്‍ഷം ഒഡിഷയില്‍ നിയമസഭാ സാമാജികയായിരുന്നു മുര്‍മു. 2015 മുതല്‍ 2021 വരെ ജാര്‍ഖണ്ഡ് ഗവര്‍ണറുമായിരുന്നു.
രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത് ജൂലൈ 18നാണ്. വോട്ടെണ്ണല്‍ ജൂലൈ 21നും സത്യപ്രതിജ്ഞ ജൂലൈ 25നുമാണ് നടക്കുക.
#WATCH NDA’s Presidential election candidate Droupadi Murmu files her nomination in the presence of PM Modi, Union cabinet ministers & CMs of BJP & NDA ruled states pic.twitter.com/PkZDXeL3L1
— ANI (@ANI) June 24, 2022