ന്യൂഡല്‍ഹി: എന്‍.ഡി.എ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മു ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. രാഷ്ട്രപതി സ്ഥാനത്തേക്ക് പിന്തുണയാവശ്യപ്പെട്ട് ദേശീയ നേതാക്കളുമായി മുര്‍മു കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, ബി.ജെ.പി നേതാക്കള്‍ എന്നിവരുടെ പിന്തുണയാണ് പത്രിക സമര്‍പ്പിക്കുക.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മുര്‍മു വിജയിച്ചാല്‍ ഗോത്രവര്‍ഗ വിഭാഗത്തില്‍നിന്നുള്ള ആദ്യത്തെ രാഷ്ട്രപതിയാകും. മുന്‍കേന്ദ്രമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹയാണ് പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി.