കോഴിക്കോട്: ബാലുശ്ശേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍. മുഹമ്മദ് സാലി, മുഹമ്മദ് ഇജാസ്, റിയാസ്, ഹാരിസ്, നജാലി എന്നിവരെയാണ് ബാലുശ്ശേരി പോലിസ് കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തില്‍ 29 പേര്‍ക്കെതിരേയാണ് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. രാഷ്ട്രീയവിരോധമാണ് ആക്രമണത്തിന് കാരണമായതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെയാണ് ഡി.വൈ.എഫ്.ഐ തിക്കുറ്റിശ്ശേരി ബ്ലോക്ക് കമ്മിറ്റിയംഗമായ ജിഷ്ണുവിനെ ഒരു സംഘം വളഞ്ഞിട്ട് ആക്രമിച്ചത്. 12 മണി മുതല്‍ മൂന്നര വരെ സംഘം തന്നെ മര്‍ദ്ദിച്ചെന്നാണ് ജിഷ്ണു പറഞ്ഞത്. എസ്.ഡി.പി.ഐ ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. മുഖത്തും കണ്ണിനും സാരമായി പരുക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.