കോഴിക്കോട്: ബാലുശ്ശേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പുതിയ വഴിത്തിരിവ്. മുപ്പതംഗ സംഘത്തിന്റെ മര്‍ദ്ദനമേറ്റ ജിഷ്ണു രാജിനെതിരേ പരാതി നല്‍കിയത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ നജാഫ് ഫാരിസ്. നജാഫിന്റെ മൊഴിയിലാണ് ജിഷ്ണുവിനെതിരേ കേസെടുത്തിരിക്കുന്നത്. അതേസമയം നജാഫ് ഫാരിസ് പോലിസ് കസ്റ്റഡിയിലാണ്.
ജിഷ്ണുവിനെതിരെ പരാതിയെടുത്തതിന് പിന്നാലെയാണ് ആള്‍ക്കൂട്ട ആക്രമണം സംബന്ധിച്ച പരാതി വന്നിരിക്കുന്നത്. നജാഫ് ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകന്‍ അല്ലെന്നാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വസീഫ് പറയുന്നത്. മൊഴി കൊടുത്ത സാഹചര്യം പരിശോധിക്കുമെന്ന് വസീഫ് പറഞ്ഞു.