ഡോ.എം.പി പത്മനാഭന് ‘സ്‌നേഹാദരം’ 28ന്

ഡോ.എം.പി പത്മനാഭന് ‘സ്‌നേഹാദരം’ 28ന്

കോഴിക്കോട്: പത്രപ്രവര്‍ത്തക രംഗത്തും ട്രേഡ് യൂണിയന്‍ രംഗത്തും 50 വര്‍ഷം പിന്നിട്ട മാതൃഭൂമി ലേഖകനും ഗുരുവായൂര്‍ പ്രസ്‌ഫോറത്തിന്റെ സുരേഷ് വാരിയര്‍ മാധ്യമ പുരസ്‌ക്കാര ജേതാവുമായ ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി ഡോ.എം.പി പത്മനാഭനെ ആദരിക്കും. ഹോട്ടല്‍ കിങ് ഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ (കല്ലായി റോഡ്) 28ന്(ചൊവ്വ) വൈകീട്ട് നാലിന് സ്‌നേഹാദരം എന്ന പേരില്‍ സംഘടിപ്പിക്കുന്ന ചടങ്ങ് മുന്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എഐ.സി.സി മെമ്പറും ആതിഥേയ സംഘം ചെയര്‍മാനുമായ പി.വി ഗംഗാധരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മാതൃഭൂമിയുടെ ചെയര്‍മാനും മാനേജിങ്ങ് എഡിറ്ററുമായ പി.വി ചന്ദ്രന്‍, ഡോ. എം.പി പത്മനാഭനെ പൊന്നാടയണിയിച്ച് ആദരിക്കും.

ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍ കുമാര്‍, മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ പി.ജെ ജോഷ്വാ, ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എ. സജീവന്‍, ബേപ്പൂര്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അശ്വനി പ്രതാപ്, അഡ്വ. എം.രാജന്‍ (അഖിലേന്ത്യാ പ്രവര്‍ത്തക സമിതി അംഗം, ഐ.എന്‍.ടി.യു.സി), കെ.രാജീവ് (ജില്ലാ പ്രസിഡന്റ്, ഐ.എന്‍.ടി.യു.സി), എം.കെ ബീരാന്‍ (അഖിലേന്ത്യാ പ്രവര്‍ത്തക സമിതി അംഗം, ഐ.എന്‍.ടി.യു.സി), എം.പി ജനാര്‍ദ്ദനന്‍ (സംസ്ഥാന സെക്രട്ടറി, ഐ.എന്‍.ടി.യു.സി) എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *