ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും

കോഴിക്കോട്: ജനറല്‍ ഐ.ടി.ഐ.യില്‍ ഇലക്ട്രോണിക് മെക്കാനിക് ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കുള്ള ഒഴിവിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: ട്രേഡില്‍ എന്‍.ടി.സി/ എന്‍.എ.സി, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും ബിരുദവും. ജൂണ്‍ 27ന് രാവിലെ 11 മണിക്ക് ഐ.ടി.ഐയില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0495- 2377016.

Share

Leave a Reply

Your email address will not be published. Required fields are marked *