അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്:2021-22 അധ്യയന വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ്ടു തത്തുല്യ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മദ്രസാധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷത്തില്‍ കുറയാതെ അംഗത്വമുള്ള ക്ഷേമനിധി അംഗങ്ങള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ക്ഷേമനിധി അംഗത്വ കാര്‍ഡിന്റെ പകര്‍പ്പ്, ജൂണ്‍ 30 വരെയുള്ള അംഗത്വ വിഹിതം അടച്ച രസീതിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, വിദ്യാര്‍ത്ഥിയുടെ പരീക്ഷാഫലത്തിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ആഗസ്റ്റ് 31നകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസാധ്യാപക ക്ഷേമനിധി ഓഫീസ്, കെ.യു.ആര്‍.ഡി.എഫ്.സി ബില്‍ഡിംഗ്, രണ്ടാംനില, ചക്കോരത്ത്കുളം, വെസ്റ്റ്ഹില്‍ പി.ഒ, കോഴിക്കോട്- 673005 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0495 2966577.

മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍

കോഴിക്കോട്: വെള്ളിമാടുകുന്നിലെ സാമൂഹ്യനീതി കോംപ്ലക്സിലെ ഗവ. ഷോര്‍ട്ട് സ്റ്റേ ഹോമിലേക്ക് 18 മുതല്‍ 59 വയസ്സു വരെയുള്ള സ്ത്രീകളുടെ പരിചരണത്തിനായി മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ശാരീരിക ക്ഷമതയുള്ള ഏഴാം ക്ലാസ് പാസ്സായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി: 45 വയസ്സില്‍ താഴെ. അപേക്ഷ, സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 28ന് വൈകീട്ട് അഞ്ച് മണി. ഇന്റര്‍വ്യൂ ജൂണ്‍ 30 ന് ഉച്ചയ്ക്ക് 12 മണിക്ക് ഗവ. ഷോര്‍ട്ട് സ്റ്റേ ഹോം. ഫോണ്‍: 0495- 2731883.

Share

Leave a Reply

Your email address will not be published. Required fields are marked *