യു.പിയില്‍ തീര്‍ത്ഥാടകരുടെ വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് 10 മരണം, ഏഴു പേര്‍ക്ക് പരുക്ക്

യു.പിയില്‍ തീര്‍ത്ഥാടകരുടെ വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് 10 മരണം, ഏഴു പേര്‍ക്ക് പരുക്ക്

പിലിഭിത്ത്: ഹരിദ്വാറില്‍ നിന്നുള്ള തീര്‍ത്ഥാടകരുമായി പോവുകയായിരുന്ന വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് 10 പേര്‍ മരിച്ചു. അപകടത്തില്‍ ഏഴു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരെ അടുത്തുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഗജ്‌റൗള പോലിസ് അറിയിച്ചു.

പുരണ്‍പൂര്‍ ദേശീയപാതയിലാണ് സംഭവം. ഹരിദ്വാറില്‍ നിന്ന് തീര്‍ത്ഥാടകരുമായി വന്ന വാഹനം നിയന്ത്രണംവിട്ട് റോഡരികിലെ മരത്തില്‍ ഇടിക്കുകയും ചെരിവിലേക്ക് മറിഞ്ഞുവീഴുകയുമായിരുന്നു. 10 പേര്‍ അപകടസ്ഥലത്ത് വച്ചു തന്നെ മരിച്ചതായി ജില്ലാ കലക്ടര്‍ പുല്‍കിത് ഖാരെ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *