കോഴിക്കോട്: പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനത്തിനുള്ള പല വഴികളെക്കുറിച്ച് സിജി (സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ) കോഴിക്കോട് ചേവായൂരില്‍ സംഘടിപ്പിച്ച കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം, കാസര്‍േകാട് മുതല്‍ ആലപ്പുഴ വരെയുള്ള വിവിധ ജില്ലകളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഓരോ വ്യക്തിക്കും ഇണങ്ങിയ കരിയര്‍ തെരഞ്ഞെടുക്കുന്നതിനുള്ള ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍, ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ്, സയന്‍സ് ഗ്രൂപ്പുകള്‍ക്ക് ശേഷം പോകാവുന്ന പരമ്പരാഗത കോഴ്‌സുകളും പ്രൊഫഷണല്‍ കോഴ്‌സുകളും, അവയുടെ തൊഴില്‍സാധ്യതകള്‍, തുടങ്ങിയവ വിശദീകരിച്ച ക്ലാസില്‍ മുന്നൂറിലേറെ പേര്‍ പങ്കെടുത്തു. സിജി അഡ്മിനിസ്‌ട്രേറ്റര്‍ അനസ് ബിച്ചു ഉദ്ഘാടനം നിര്‍വഹിച്ചു.
കരിയര്‍ ഡിവിഷന്‍ ഡയറക്ടര്‍ എം. വി സക്കറിയ, ചീഫ് കരിയര്‍ കൗണ്‍സിലര്‍ റംല ബീവി, കരിയര്‍ കൗണ്‍സിലര്‍ സബിത.എം എന്നിവര്‍ ക്ലാസ് നയിച്ചു. സംശയ നിവാരണത്തിനുള്ള അവസരം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പ്രയോജനപ്പെടുത്തി. അഭിരുചി പരീക്ഷയെ കുറിച്ച് റമീം പി.എ വിശദീകരിച്ചു.