മലപ്പുറം: സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയുടെ ഉപകേന്ദ്രമായി പൊന്നാനിയില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.എസ്.ആര്‍ല്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനപരീക്ഷ ജൂലൈ 17ന് നടക്കും. ടാലന്റ് ഡവലപ്മെന്റ് കോഴ്സിന് (റ്റി.ഡി.സി) അപേക്ഷിച്ച ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 10.30 മുതല്‍ 11.30 വരെയും, സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്സിന് (സി.എസ്.എഫ്.സി) അപേക്ഷിച്ച ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഉച്ചക്ക് 12 മുതല്‍ ഒരു മണി വരെയും, ദ്വിവര്‍ഷ പ്രിലിംസ് കം മെയിന്‍സ് (ടൂ ഇയര്‍ പി.സി.എം) കോഴ്സിന് അപേക്ഷിച്ച ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചക്ക് രണ്ട് മുതല്‍ മൂന്ന് മണി വരെയുമാണ് പ്രവേശന പരീക്ഷ. പരീക്ഷാര്‍ത്ഥികള്‍ പരീക്ഷയുടെ അര മണിക്കൂര്‍ മുമ്പ് ഐ.സി.എസ്.ആറില്‍ റിപ്പോര്‍ട്ട് ചെയ്യണം. അവസാന തീയതി ജൂലൈ ഒമ്പത്. ഫോണ്‍: 0494- 2665489, 8848346005, 9846715386, 9645988778, 9746007504